ഇന്ത്യയില്‍ നിന്ന് സൗദിയിലേക്കും തിരിച്ചുമുളള വിമാനസര്‍വീസുകള്‍ നിര്‍ത്തലാക്കി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് സൗദിയിലേക്കും തിരിച്ചുമുളള വിമാനസര്‍വീസുകള്‍ നിറുത്തലാക്കി. കോവിഡ് പശ്ചാത്തലം കണക്കിലെടുത്താണ് നടപടി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇത് തുടരും.

സൗദി വ്യോമയാന അതോറിറ്റി ഇതുസംബന്ധിച്ച്‌ കമ്ബനികള്‍ക്ക് നിര്‍ദ്ദേശം കൈമാറി. ഇന്ത്യയില്‍ ആകെ കോവിഡ് രോഗികളുടെ എണ്ണം 56 ലക്ഷവും മരണം 90,000 വും കടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. രോഗബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. 45 ലക്ഷത്തോളം പേരാണ് ഇതുവരെ രോഗമുക്തരായത്.

Leave a Reply

Your email address will not be published. Required fields are marked *