സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ദ്ധിച്ചു

കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ദ്ധിച്ചു. ഗ്രാ​മി​ന് 25 രൂ​പ​യും പ​വ​ന് 200 രൂ​പ​യു​മാ​ണ് വെ​ള്ളി​യാ​ഴ്ച കൂടിയത്. ഇതനുസരിച്ച്‌ സ്വര്‍ണം പവന് 4615 രൂ​പയിലും, 36,920 രൂ​പയിലുമാണ് വ്യാപാരം. തു​ട​ര്‍​ച്ച​യാ​യി ര​ണ്ട് ദി​വ​സ​ത്തെ ഇ​ടി​വി​ന് ശേ​ഷം സ്വ​ര്‍​ണ​വി​ല​ നേരിയ തോതില്‍ ഉയര്‍ന്നത്.

.വ്യാ​ഴാ​ഴ്ച ഗ്രാ​മി​ന് 60 രൂ​പ​യും പ​വ​ന് 480 രൂ​പ​യും കു​റ​ഞ്ഞി​രു​ന്നു, ഇതനുസരിച്ച്‌ പവന് 36720 ആയിരുന്നു വില. ഗ്രാമിന് 4,590 രൂപയും ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. പവന് 38160രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്

Leave a Reply

Your email address will not be published. Required fields are marked *