പത്തനംതിട്ട : കക്കി- ആനത്തോട് അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. രണ്ട് ഷട്ടറുകളാണ് ഇന്ന് രാവിലെ തുറന്നത്. രണ്ട് ഷട്ടറുകളും 25 ഉയര്‍ത്തി പരമാവധി 25 ക്യൂമെക്‌സ് എന്ന തോതിലാണ് വെള്ളം ഒഴുക്കി കളയുന്നത്.
കനത്ത മഴയില്‍ ജല നിരപ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നത്. അണക്കെട്ടില്‍ നിന്നും ഒഴുക്കി വിടുന്ന അധിക ജലം പമ്ബാനദിയിലാണ് എത്തിച്ചേരുക. ഈ സാഹചര്യത്തില്‍ നദിയിലെ ജല നിരപ്പ് 10 സെന്റീമീറ്റര്‍വരെ ഉയരാന്‍ സാദ്ധ്യതയുണ്ട്. അതിനാല്‍ ജനങ്ങള്‍ നദിയില്‍ ഇറങ്ങുന്നത് ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
981.46 മീറ്ററാണ് കക്കി- ആനത്തോട് റിസര്‍വോയറിന്റെ പരമാവധി ജല സംഭരണശേഷി.
