കോ​വി​ഡ് ബാ​ധി​ച്ചാ​ല്‍ മ​മ​ത ബാ​ന​ര്‍​ജി​യെ കെ​ട്ടി​പ്പി​ടി​ക്കു​മെ​ന്നു ബി​ജെ​പി നേ​താ​വ്

കോ​ല്‍​ക്ക​ത്ത: ത​നി​ക്കു കോ​വി​ഡ് ബാ​ധി​ച്ചാ​ല്‍ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി​യെ കെ​ട്ടി​പ്പി​ടി​ക്കു​മെ​ന്നു ബി​ജെ​പി നേ​താ​വ്. പ​ശ്ചി​മ ബം​ഗാ​ളി​ല്‍ നി​ന്നു​ള്ള ബി​ജെ​പി​യു​ടെ പു​തി​യ ദേ​ശീ​യ സെ​ക്ര​ട്ട​റി അ​നു​പം ഹ​സ്ര​യാ​ണു വി​വാ​ദ​ത്തി​ലാ​യ​ത്.

എ​പ്പോ​ഴെ​ങ്കി​ലും ത​നി​ക്കു കോ​വി​ഡ് പോ​സി​റ്റി​വാ​ണെ​ന്നു ക​ണ്ടെ​ത്തി​യാ​ല്‍ ഞാ​ന്‍ മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ര്‍​ജി​യു​ടെ അ​ടു​ത്തു​പോ​യി അ​വ​രെ കെ​ട്ടി​പ്പി​ടി​ക്കും. രോ​ഗം ബാ​ധി​ച്ച​വ​രു​ടേ​യും കോ​വി​ഡ് കാ​ര​ണം പ്രി​യ​പ്പെ​ട്ട​വ​ര്‍ ന​ഷ്ട​പ്പെ​ട്ട​വ​രു​ടേ​യും വേ​ദ​ന അ​പ്പോ​ള്‍ അ​വ​ര്‍ മ​ന​സി​ലാ​ക്കും എ​ന്നാ​ണ് അ​നു​പം ഹ​സ്ര ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം സൗ​ത്ത് 24 പ​ര്‍​ഗാ​നാ​സി​ല്‍ ന​ട​ന്ന പാ​ര്‍​ട്ടി പ​രി​പാ​ടി​യി​ല്‍ പ​റ​ഞ്ഞ​ത്. പ​രാ​മ​ര്‍​ശം വി​വാ​ദ​മാ​യ​തോ​ടെ ഹ​സ്ര​യ്ക്കെ​തി​രെ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. സി​ല്‍​ഗു​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണു പ​രാ​തി ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള​ത്. ഹ​സ്ര മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ര്‍​ജി​യെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തു​ക​യും സ്ത്രീ​ക​ളെ അ​പ​മാ​നി​ക്കു​ക​യും ചെ​യ്തെ​ന്നു തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ഉ​ന്ന​യി​ച്ചു.

തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് മു​ന്‍ എം​പി​യാ​യ അ​നു​പം ഹ​സ്ര 2019-ലാ​ണു ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്ന​ത്. ബി​ജെ​പി ദേ​ശീ​യ സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ത്തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു ഹ​സ്ര​യു​ടെ ഈ ​പ​രാ​മ​ര്‍​ശം.

Leave a Reply

Your email address will not be published. Required fields are marked *