നിയമം കര്‍ഷകരെ ശക്തിപ്പെടുത്താന്‍: ട്രാക്ടര്‍ കത്തിച്ചത്​ കര്‍ഷകരെ അപമാനിക്കുന്നത്​ -മോദി

ന്യൂഡല്‍ഹി: പുതിയ കാര്‍ഷിക നിയമങ്ങളെ എതിര്‍ക്കുന്നവര്‍ യഥാര്‍ഥത്തില്‍ കര്‍ഷകരെ അപമാനിക്കുകയാണെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ കര്‍ഷകരെ ശക്തിപ്പെടുത്തുന്നതിന്​ വേണ്ടിയാണ്​ പുതിയ നിയമനിര്‍മാണം സര്‍ക്കാര്‍ നടത്തിയത്​. എന്നാല്‍ മറ്റ്​ ചിലര്‍ സ്വന്തം കാര്യങ്ങള്‍ക്കായി അതിനെ എതിര്‍ക്കുകയാണെന്നും മോദി പറഞ്ഞു. ഉത്തരാഖണ്ഡിലെ വികസന പദ്ധതികള്‍ ഉദ്​ഘാടനം ചെയ്തുകൊണ്ട്​ വിഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കവെയാണ്​ മോദിയുടെ പ്രതികരണം.

കര്‍ഷകര്‍ ബഹുമാനത്തോടെ കാണുന്ന കാര്‍ഷിക ഉപകരണങ്ങളും യ​ന്ത്രങ്ങളും കത്തിച്ചുകൊണ്ട്​ പ്രതിഷേധക്കാര്‍ അവരെ അപമാനിക്കുകയാണ്​. പാര്‍ലമെന്‍റ്​ സമ്മേളനത്തില്‍ കര്‍ഷകര്‍ക്ക്​ വേണ്ടിയും തൊഴിലാളികള്‍ക്ക​ും യുവജനങ്ങള്‍ക്കും സ്​ത്രീകള്‍ക്കും വേണ്ടിയുമെല്ലാം നിരവധി പരിഷ്​കരണങ്ങള്‍ കൊണ്ടുവന്നു. അതെല്ലാം രാജ്യത്തിനായി അവരെ ശക്തിപ്പെടുത്തിന്​ വേണ്ടിയായിരുന്നു. എന്നാല്‍ ചിലര്‍ അതിനെതിരെ പ്രതിഷേധിക്കുന്നതാണ്​ രാജ്യം കണ്ടുകൊണ്ടിരിക്കുന്നത്​- മോദി പറഞ്ഞു.

താങ്ങുവില സംബന്ധിച്ചും മറ്റുമെല്ലാം കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്​. കര്‍ഷകര്‍ക്ക്​ എവിടെയും ത​െന്‍റ വിളകള്‍ വിറ്റഴിക്കാനുള്ള സ്വാതന്ത്ര്യം നല്‍കുന്നുണ്ട്​. എന്നാല്‍ കര്‍ഷകര്‍ക്ക്​ ഇൗ സ്വാതന്ത്ര്യം അനുവദിക്കുന്നത്​ ചിലര്‍ക്ക്​ സഹിക്കുന്നില്ല. അവര്‍ക്ക്​ ഇടനിലക്കാരായി നിന്നുകൊണ്ട്​ ആദായമുണ്ടാക്കണം. അത്തരക്കാരുടെ ഒരു അവിഹിത വരുമാനം കൂടി ഇല്ലതാക്കിയിരി​ക്കുകയാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യമെമ്ബാടുമുള്ള പ്രതിഷേധം ശക്തമായി കൊണ്ടിരിക്കുകയാണ്​. കഴിഞ്ഞ ദിവസം ഡല്‍ഹി ഗേറ്റില്‍ കുത്തിയിരിപ്പ്​ സമരം നടത്തിയ കര്‍ഷകര്‍ ടാക്​ടര്‍ കത്തിച്ച്‌​ പ്രതിഷേധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *