കുവൈത്തിന്റെ പുതിയ ഭരണാധികാരിയായി ശൈഖ് നവാഫ് അല്‍ അഹമ്മദ് അസ്സ്വബാഹിനെ തെരഞ്ഞെടുത്തു. ചൊവാഴ്ച ചേര്‍ന്ന അടിയന്തിര മന്ത്രിസഭായോഗമാണ് കിരീടാവകാശിയായിരുന്ന ഷെയ്ഖ് നവാഫിനെ കുവൈത്തിന്റെ പതിനാറാമത് അമീര്‍ ആയി തെരഞ്ഞെടുത്തത്.
ചികിത്സക്കായി അമേരിക്കയിലേക്ക് പുറപ്പെടുന്നതിനു മുമ്ബ് ഭരണഘടനാപരമായ ചില അധികാരങ്ങള്‍ അന്തരിച്ച അമീര്‍ ഷെയ്ഖ് സബാഹ് അല്ല അഹ്മദ് അസ്സ്വബാഹ് കിരീടാവകാശിക്ക് കൈമാറിയിരുന്നു. അമീറിന്റെ വിയോഗ വാര്‍ത്ത സ്ഥിരീകരിച്ച ഉടന്‍ മന്ത്രിസഭ പ്രത്യേകയോഗം ചേര്‍ന്ന് ഭരണസാരഥ്യം ഏറ്റെടുക്കാന്‍ ഷെയ്ഖ് നവാഫിനോട് ആവശ്യപ്പെടുകയായിരുന്നു.
