തീവ്രവാദ ഭിഷണി നേരിടുന്നതിനിടെ ശബരിമലയില്‍ ഗുരുതര സുരക്ഷാ വീഴ്ച

പമ്ബ : തീവ്രവാദ ഭിഷണി നേരിടുന്ന തീര്‍ത്ഥാടന കേന്ദ്രമായ ശബരിമലയില്‍ ഗുരുതര സുരക്ഷാ വീഴ്ച. മരക്കൂട്ടം വരെ ബൈക്കിലെത്തി യുവാക്കള്‍. ശബരിമലയുടെ സുരക്ഷാ ചുമതലയുള്ള പമ്ബാ പോലിസ് സ്റ്റേഷനില്‍ നിന്നും മീറ്ററുകള്‍ മാത്രം ദൂരത്തു കൂടിയാണ് യുവാക്കള്‍ കടന്നു കയറിയത് എന്നതും സംഭവത്തിന്‍്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.

ചിറ്റാര്‍ സ്വദേശികളായ യുവാക്കള്‍ക്ക് പമ്ബയും ശബരിമല പാതയും ആചാരങ്ങളും അറിയില്ല എന്നും ഗൂഗിള്‍ മാപ്പ് നോക്കി വഴി തെറ്റിയതാണ് എന്ന യുവാക്കള്‍ പറഞ്ഞ ന്യായം അംഗീകരിച്ചാണ് പോലീസ് ഇവരെ വിട്ടയച്ചത്. വനമേഖലയില്‍ അതിക്രമിച്ച്‌ കയറിയതിന് വനം വകുപ്പിന്‍്റെ പെരിയാര്‍ കടുവ സംരക്ഷണ വിഭാഗം കേസ് എടുത്തിട്ടുണ്ട്. പോലീസിന് സംഭവിച്ച വീഴ്ച്ച മറച്ച്‌ വെക്കാന്‍ വിഷയത്തിന്‍്റെ ഗൗരവം കുറച്ച്‌ കാണിക്കാനാണ് പോലീസ് ശ്രമിക്കുന്നത്.

നിലക്കല്‍, പമ്ബ, ശബരിമല, സന്നിധാനം എന്നീ സ്ഥലങ്ങള്‍ അതീവ സുരക്ഷാ മേഖലയാണ്.പോലീസിന്‍്റെയും വനം വകുപ്പിന്‍്റെയും ദേവസ്വം ബോര്‍ഡിന്‍്റെയും കാവലിലാണ് പമ്ബ മുതല്‍ സന്നിധാനം വരെ എന്നാല്‍ ഈ സുരക്ഷാ സംവിധാനങ്ങളും പമ്ബയിലെ ചെക്ക് പോസ്റ്റും മറികടന്നാണ് രണ്ട് യുവാക്കള്‍ ബൈക്കില്‍ മരക്കൂട്ടം വരെ എത്തിയത്. ഗുരുതര സുരക്ഷാ വീഴ്ചയാണ് സംഭവിച്ചത് എന്ന് പ്രഥമദൃഷ്ടിയില്‍ വ്യക്തം.

എന്നാല്‍ സംഭവത്തിന് വേണ്ട ഗൗരവം കൊടുത്ത് കേസ് എടുക്കാനോ അന്വേഷണം നടത്താനോ പോലീസ് തയ്യറായില്ല എന്നതാണ് ശ്രദ്ധേയം. സംഭവത്തില്‍ വിശദമായ അന്വേഷണവും ശബരിമലയുടെ സുരക്ഷ കേന്ദ്ര സേനകള്‍ക്ക് നല്‍കണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് പന്തളം കൊട്ടാരവും വിവിധ ഭക്തജന സംഘടനകളും.

Leave a Reply

Your email address will not be published. Required fields are marked *