കൊച്ചി: അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്ത കേസിലെ എല്ലാ പ്രതികളേയും വെറുതെ വിട്ട കോടതി വിധിയില്‍ പ്രതികരണവുമായി എം. സ്വരാജ് എംഎല്‍എ.
വിധിന്യായത്തില്‍ ന്യായം തെരയരുത്. നീതിയെക്കുറിച്ച് ചിന്തിക്കുക പോലുമരുത്. ഇന്ത്യയില്‍ ഇപ്പോള്‍ ഇങ്ങനെയാണ് എന്നായിരുന്നു സ്വരാജ് പ്രതികരിച്ചത്. ഫേസ്ബുക്ക് കുറിപ്പിലായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.
രാമജന്മഭൂമി കേസുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയുടെ സമയത്തും സ്വരാജിന്റെ പ്രതികരണം ചര്‍ച്ചയായിരുന്നു. വര്‍ത്തമാനകാല ഇന്ത്യയില്‍ മറിച്ചൊരു വിധിയുണ്ടാകുമെന്നു നിഷ്കളങ്കരേ നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരുന്നുവോ? എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
