തിരൂര്‍: രാജ്യത്തിന്റെ എഴുപതാമത് സ്വാതന്ത്ര്യദിനം മലയാളസര്‍വകലാശാലയില്‍ സമുചിതമായി ആചരിച്ചു. വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ പതാക ഉയര്‍ത്തി. രജിസ്ട്രാര്‍ ഡോ. കെ.എം. ഭരതന്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എന്‍. മോഹനനാഥ ബാബു, ലൈബ്രറി ഉപദേഷ്ടാവ് പി. ജയരാജന്‍, അദ്ധ്യാപകരായ ഡോ. ജി. സജിന, ഡോ. അശോക് ഡിക്രൂസ്, ഡോ. ആര്‍. രാജീവ് മോഹന്‍, ഡോ. സ്മിത കെ. നായര്‍, ഡോ. എം. സന്തോഷ്, ശ്രീജ കെ., ഡോ. പ്രിയ എം. എന്നിവരും ജീവനക്കാരും വിദ്യാര്‍ത്ഥികളും പങ്കെടുത്തു.
