താന്‍ സ്വപ്നയില്‍ നിന്നും ഫോണ്‍ വാങ്ങിയിട്ടില്ല, ആരോപണം നിഷേധിച്ച്‌ ചെന്നിത്തല

തിരുവനന്തപുരം: തനിക്കെതിരെയുള്ള ആരോപണങ്ങള്‍ പാടെ നിഷേധിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താന്‍ ആരില്‍ നിന്നും ഫോണ്‍ കൈപ്പറ്റിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കാ​ശ് കൊ​ടു​ത്ത് വാ​ങ്ങി​യ ഫോ​ണാ​ണ് കൈ​യി​ലു​ള്ള​തെ​ന്നും ആ​രോ​പ​ണ​ത്തെ നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെ​ന്നും ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി. സര്‍ക്കാരിനെതിരായ സമരം തുടരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

2019 ഡിസംബര്‍ രണ്ടിന് യു.എ.ഇ.കോണ്‍സുലേറ്റ് സംഘടിപ്പിച്ച ദേശീയ ദിനാഘോഷ ചടങ്ങില്‍ പങ്കെടുത്തിരുന്നു. അന്ന് നറുക്കെടുപ്പ് നടത്തിയിരുന്നു. ത​നി​ക്ക് ആ​രും ഫോ​ണ്‍ ത​ന്നി​ട്ടി​ല്ല. സ​ന്തോ​ഷ് ഈ​പ്പ​നെ ക​ണ്ടി​ട്ട് പോ​ലു​മി​ല്ല. ത​നി​ക്കെ​ന്ന പേ​രി​ല്‍ മ​റ്റാ​ര്‍​ക്കെ​ങ്കി​ലും ഫോ​ണ്‍ വാ​ങ്ങി കൊ​ടു​ത്തി​ട്ടു​ണ്ടാ​കാം. ഇപ്പോള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ വിലകുറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.

2019 ഡിസംബര്‍ രണ്ടിന് യു.എ.ഇ.കോണ്‍സുലേറ്റ് സംഘടിപ്പിച്ച ദേശീയ ദിനാഘോഷ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് ഐ ഫോണ്‍ സമ്മാനമായി നല്‍കിയെന്ന് യൂണിടാക് എം.ഡി ഹൈകോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ പറഞ്ഞിരുന്നു. സ്വപ്നയുടെ നിര്‍ദേശ പ്രകാരമാണ് ഫോണ്‍ വാങ്ങിനല്‍കിയതെന്നാണ് യൂണിടാക് എം.ഡി സന്തോഷ് ഈപ്പന്‍ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *