തിരുവനന്തപുരം: തനിക്കെതിരെയുള്ള ആരോപണങ്ങള്‍ പാടെ നിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താന്‍ ആരില്‍ നിന്നും ഫോണ്‍ കൈപ്പറ്റിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കാശ് കൊടുത്ത് വാങ്ങിയ ഫോണാണ് കൈയിലുള്ളതെന്നും ആരോപണത്തെ നിയമപരമായി നേരിടുമെന്നും ചെന്നിത്തല വ്യക്തമാക്കി. സര്‍ക്കാരിനെതിരായ സമരം തുടരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
2019 ഡിസംബര്‍ രണ്ടിന് യു.എ.ഇ.കോണ്‍സുലേറ്റ് സംഘടിപ്പിച്ച ദേശീയ ദിനാഘോഷ ചടങ്ങില്‍ പങ്കെടുത്തിരുന്നു. അന്ന് നറുക്കെടുപ്പ് നടത്തിയിരുന്നു. തനിക്ക് ആരും ഫോണ്‍ തന്നിട്ടില്ല. സന്തോഷ് ഈപ്പനെ കണ്ടിട്ട് പോലുമില്ല. തനിക്കെന്ന പേരില്‍ മറ്റാര്‍ക്കെങ്കിലും ഫോണ്‍ വാങ്ങി കൊടുത്തിട്ടുണ്ടാകാം. ഇപ്പോള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ വിലകുറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.
2019 ഡിസംബര്‍ രണ്ടിന് യു.എ.ഇ.കോണ്‍സുലേറ്റ് സംഘടിപ്പിച്ച ദേശീയ ദിനാഘോഷ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് ഐ ഫോണ്‍ സമ്മാനമായി നല്‍കിയെന്ന് യൂണിടാക് എം.ഡി ഹൈകോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ പറഞ്ഞിരുന്നു. സ്വപ്നയുടെ നിര്‍ദേശ പ്രകാരമാണ് ഫോണ്‍ വാങ്ങിനല്‍കിയതെന്നാണ് യൂണിടാക് എം.ഡി സന്തോഷ് ഈപ്പന് പറഞ്ഞത്.
