ഗാന്ധിജിയുടെ ആദര്‍ശങ്ങള്‍ നമ്മെ നയിക്കട്ടേ; മഹാത്മാവിനെ അനുസ്മരിച്ച്‌ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജന്മദിനത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും. രാജ്ഘട്ടിലെ ഗാന്ധി സമാധിയിലെത്തി പുഷ്പാര്‍ച്ചന നടത്തി. 151ാം ജയന്തി ദിനമാണിന്ന്.

“ഗാന്ധി ജയന്തി ദിനത്തില്‍ പ്രിയപ്പെട്ട ബാപ്പുവിനെ നാം പ്രണമിക്കുന്നു. അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്നും ശ്രേഷ്ഠമായ ചിന്തകളില്‍നിന്നും ഒരുപാടു കാര്യങ്ങള്‍ പഠിക്കാനുണ്ട്. സമൃദ്ധിയും അനുകമ്ബയും നിറഞ്ഞ ഒരു ഇന്ത്യ സൃഷ്ടിക്കുന്നതിന് അദ്ദേഹത്തിന്റെ ആദര്‍ശങ്ങള്‍ നമ്മെ നയിച്ചുകൊണ്ടേയിരിക്കട്ടെ,” മോദി കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *