വയനാട്: വയനാട് ജില്ലയിലെ സപ്ലൈക്കോ ഗോഡൗണില്‍ നിന്ന് റേഷന്‍ കടത്തിയ സംഭവുമായി ബന്ധപ്പെട്ട് സപ്ലൈകോ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ഗോഡൗണ്‍ മാനേജരും ഓഫീസര്‍ ഇന്‍ ചാര്‍ജുമായ ഉദ്യോഗസ്ഥനെയാണ് സസ്പെന്‍ഡ് ചെയ്തത്.
ഇത്തരം ക്രമക്കേടുമായി ബന്ധമുള്ള റേഷന്‍ കടകള്‍ കണ്ടെത്തി ലൈസന്‍സ് റദ്ദാക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു.
