ചെന്നൈ: വിധവയായ അമ്മായിയമ്മയെ മരുമകന് ബലാത്സംഗം ചെയ്തു. തമിഴ്നാട്ടിലെ കടല്ലൂര്‍ ജില്ലയിലാണ് സംഭവം. അമ്ബതു വയസുള്ള അമ്മായിയമ്മയെ മുപ്പത്തിയൊമ്ബതു വയസുള്ള മരുമകനാണ് ബലാത്സംഗത്തിനു ഇരയാക്കിയത്. സംഭവത്തില്‍ അമ്മായിയമ്മ പരാതി നല്‍കിയതിനെ തുടര്‍ന്ന് മരുമകന് ആത്മഹത്യയ്ക്ക് ശ്രമിച്ചു.ഞായറാഴ്ച അമ്മായിയമ്മയുടെ വീട്ടിലെത്തിയ യുവാവ് അവരെ ബലാത്സംഗം ചെയ്യുകയായിരുന്നു. ആന്തരിക മുറിവുകള്‍ ഉണ്ടായതിനെ തുടര്‍ന്ന് സ്ത്രീയെ കടല്ലൂര്‍ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ആശുപത്രി അധികൃതരാണ് സംഭവം പൊലീസിനെ അറിയിച്ചത്. പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് എത്തുകയും പ്രാഥമികാന്വേഷണം നടത്തുകയും ചെയ്തു. തനിക്കെതിരെ പൊലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്തത് മരുമകന് അറിഞ്ഞു. തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്യുമെന്ന് ഭയന്ന് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. എന്നാല്‍, അയല്‍വാസികളുടെ സമയോചിതമായ ഇടപെടല്‍ മൂലം ഇയാളെ മരണത്തില്‍ നിന്ന് തടയാന്‍ കഴിഞ്ഞു. തുടര്‍ന്ന് ഇയാളെ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയുടെ അറസ്റ്റ് ഉടന്‍ രക്ഷപ്പെടുത്തും.
