സ്വര്‍ണ വില പവന് 360 രൂപയുടെ വര്‍ധനവ്

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവ്. പവന് 360 രൂപകൂടി 37,480ലെത്തി. 4685 രൂപയാണ് ഇന്നത്തെ ഗ്രാമിന്റെ വില. ഇന്നലെ 37,120 രൂപയായിരുന്നു പവന്റെ വില.

ആഗോള വിപണിയില്‍ ഒരു ഔണ്‍സ് 24 കാരറ്റ് സ്വര്‍ണത്തിന് 1,912.49 ഡോളര്‍ നിലവാരത്തിലാണ് വ്യപാരം നടക്കുന്നത്. രണ്ടാഴ്ചയിലെ ഉയര്‍ന്ന നിലവാരവായ 1,918.36 ഡോളര്‍ നിലവാരത്തിലേയ്ക്ക് ഉയര്‍ന്നശേഷമാണ് വില ഇപ്പോള്‍ കുറഞ്ഞത്. എംസിഎക്സില്‍ 10 ഗ്രാം തനിത്തങ്കത്തിന് 50,550 രൂപ നിലവാരത്തിലാണ് വ്യാപാരം.

Leave a Reply

Your email address will not be published. Required fields are marked *