താനൂര്‍ വൈശാഖ് കൊലപാതകം : മുഖ്യപ്രതി ദിനൂപ് പിടിയില്‍

മലപ്പുറം താനൂരില്‍ ബേപ്പൂര്‍ സ്വദേശിയായ വൈശാഖിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പൊലീസ് പിടിയിലായി. പാലക്കാട് കുമരംപുത്തൂര്‍ സ്വദേശി ദിനൂപ് ആണ് പിടിയിലായത്.

ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇരുപത്തിയെട്ടുകാരനായ വൈശാഖിനെ താനൂരിലെ സ്വകാര്യ തീയറ്ററിനടുത്തുള്ള കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തലേദിവസം രാത്രി വൈശാഖും സുഹൃത്തുക്കളും ചേര്‍ന്ന് മദ്യപിച്ചു. തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നു പൊലീസ് കണ്ടെത്തിയിരുന്നു.

വൈശാഖിന്റെ തലയ്ക്കു പിന്നിലെ പരുക്ക് ഭാരമുള്ള വസ്തുക്കള്‍ കൊണ്ടുള്ള അടിയേറ്റതിനാലാണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചിരുന്നു. വൈശാഖിന്റെ ശ്വാസനാളം പൊട്ടി. തൈറോയ്ഡ് ഗ്രന്ഥികള്‍ തകര്‍ന്നു. അന്നനാളം കീറുകയും തൊണ്ടക്കുഴി നുറുങ്ങുകയും ചെയ്തതായി, ആന്തരികാവയവങ്ങളില്‍ നടത്തിയ വിദഗ്ധ പരിശോധനയില്‍ തെളിഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *