മന്ത്രി എം എം മണിക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി എം. എം. മണിക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മന്ത്രിയുടെ ഔദ്യോഗിക വാഹനത്തിലെ ഡ്രൈവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഡ്രൈവര്‍ പനിയും ശാരീരിക അസ്വസ്ഥതകളും പ്രകടിപ്പിച്ചിരുന്നു. ഇന്ന് നടത്തിയ പരിശോധനയിലാണ് മന്ത്രിക്ക് രോഗം സ്ഥിരീകരിച്ചത്. മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളും നിരീക്ഷണത്തിലാണ്. മന്ത്രിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നാണ് വിവരം.

പ്രത്യേക സംഘം ആയിരിക്കും മന്ത്രിയെ പരിശോധിക്കുക. മറ്റ് ആരോഗ്യ പ്രശ്നങ്ങളുള്ളതിനാല്‍ മന്ത്രിക്ക് പ്രത്യേക പരിചരണം ആവശ്യമാണ്. കൊവിഡ് സ്ഥിരീകരിക്കുന്ന സംസ്ഥാനത്തെ നാലാമത്തെ മന്ത്രിയാണ് എം എം മണി. നേരത്തെ ഇ പി ജയരാജന്‍, തോമസ് ഐസക്, വി എസ് സുനില്‍ കുമാര്‍ എന്നിവര്‍ക്കും കൊവിഡ്-19 സ്ഥിരീകരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *