ഇടുക്കി: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 64 കാരന്‍ അറസ്റ്റില്‍. കൈതപ്പാറ സ്വദേശി ജോര്‍ജാണ് അറസ്റ്റിലായത്. ഇടുക്കി കഞ്ഞിക്കുഴിയില്‍ ആണ് സംഭവം. പെണ്‍കുട്ടിയുടെ അയല്‍വാസിയാണ് പിടിയിലായ ജോര്‍ജ്.
കഴിഞ്ഞ കുട്ടിക്ക് കലശലായ വയറുവേദന വന്നതോടെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്. പിന്നീട് ചൈല്‍ഡ് ലൈനെത്തികുട്ടിയുടെ മുഴു എടുത്തപ്പോള്‍ ആണ് സത്യാവസ്ഥ പുറത്തുവരുന്നത്. പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന ഭീഷണികാരണം ആണ് കുട്ടി ഇതിനെപറ്റി തുറന്ന് പറയാഞ്ഞത്, പെണ്‍കുട്ടി മൂന്നാം ക്ലാസ് ആയപ്പോള്‍ മുതല്‍ ആരംഭിച്ച പീഡനമാണ് കഴിഞ്ഞ ദിവസം കുട്ടി വെളിപ്പെടുത്തിയത്. ഭാര്യ മരിച്ച ജോര്‍ജ് വീട്ടില്‍ ഒറ്റയ്ക്കാണ് താമസം. പെണ്‍കുട്ടിയുടെ അമ്മയും, അച്ഛനും ജോലിക്ക് പോകുമ്ബോള്‍ പെണ്‍കുട്ടിയെ വീട്ടില്‍ വിളിച്ചുവരുത്തിയാണ് ഇയാള്‍ പീഡിപ്പിച്ചിരുന്നത്.കഞ്ഞിക്കുഴി പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.
