കേരളത്തില്‍ സ്ഥിതി അതീവ ഗുരുതരമെന്ന് ഐഎംഎ

സംസ്ഥാനത്ത് കോവിഡ് വ്യാപനം വലിയ രീതിയില്‍ കൂടിവരുന്ന സാഹചര്യത്തില്‍ സംസഥാനത്ത് ആരോഗ്യഅടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഐഎംഎ അറിയിച്ചു. ദിനംപ്രതി കോവിഡ് വ്യാപനം കൂടിവരുന്നതിനാല്‍ സ്ഥിതി അതീവ ഗുരുതരമെന്ന് ഐഎംഎ ആവര്‍ത്തിച്ചു. കൂടാതെ കോവിഡ് രോഗികളുടെ എണ്ണം സംസ്ഥാനത്ത് ഇരുപതിനായിരമായേക്കാമെന്നും ഐഎംഎ പറഞ്ഞു.

കൂടാതെ വിരമിച്ച ഡോക്ടര്‍‍മാരുടെ അടക്കം സേവനം സര്‍ക്കാര്‍ ഉപയോഗിക്കണമെന്നും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയാണ് വേണ്ടതെന്നും ഐഎംഎ പറഞ്ഞു.കൂടാതെ പരിശോധനയുടെ എണ്ണം കൂട്ടണമെന്നും ഐഎംഎ പറഞ്ഞു. ഇന്നലെ കേരളത്തില്‍ 11,755 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ആറ് ജില്ലകളില്‍ ഇന്നലെ ആയിരത്തിന് മുകളില്‍ ആണ് രോഗികള്‍ .

Leave a Reply

Your email address will not be published. Required fields are marked *