പണം ആവശ്യത്തിലധികം കിട്ടിത്തുടങ്ങി, പെണ്‍വാണിഭത്തിനായി ബംഗ്ലാദേശില്‍ നിന്ന് പെണ്‍കുട്ടികളെ എത്തിച്ചു; ഭര്‍ത്താവിനെ ഉപേക്ഷിച്ച യുവതി അറസ്റ്റില്‍

സ്വദേശത്തുനിന്ന് സ്ത്രീകളെയെത്തിച്ച്‌ വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ച ബംഗ്ലാദേശി യുവതി അറസ്റ്റില്‍. ഇവരുടെ ഇന്ത്യക്കാരനായ ഭര്‍ത്താവും അറസ്റ്റിലാണ്. ഭാര്യയ്ക്കും മകനും വ്യാജ തിരിച്ചറിയല്‍ രേഖ സംഘടിപ്പിച്ച്‌ നല്‍കിയത് ഇയാളാണെന്ന് പൊലീസ് പറഞ്ഞു. ഇരുവര്‍ക്കും ഇന്ത്യന്‍ തിരിച്ചറിയല്‍ കാര്‍ഡ് തരപ്പെടുത്തുകയായിരുന്നു ഇയാള്‍.

ഹൈദരാബാദില്‍ പത്ത് വര്‍ഷത്തോളമായി അനധികൃതമായി താമസിക്കുകയാണ് യുവതി. ബംഗ്ലാദേശില്‍ വച്ച്‌ വിവാഹം നടന്ന ഇവര്‍ ഭര്‍ത്താവുമായി പിരിഞ്ഞാണ് ഇന്ത്യയിലേക്കെത്തിയത്. മറ്റൊരു സ്ത്രീക്കൊപ്പം ഹൈദരാബാദിലെത്തിയ യുവതി ആദ്യത്തെ മൂന്ന് വര്‍ഷം ബ്യൂട്ടി പാര്‍ലര്‍ നടത്തി. ഇതിനിടയിലാണ് തെലങ്കാന സ്വദേശിയായ ആളെ വിവാഹം കഴിച്ചത്.

പണം സമ്ബാദിച്ചുതുടങ്ങിയപ്പോള്‍ ബംഗ്ലാദേശില്‍ നിന്ന് കൂടുതല്‍ സ്ത്രീകളെയെത്തിച്ച വേശ്യാവവൃത്തിക്ക് നിര്‍ബന്ധിക്കുകയായിരുന്നു. 2015ല്‍ ഇതേ കേസില്‍ അറസ്റ്റിലായെങ്കിലും പുറത്തിറങ്ങിയ യുവതി മുന്‍കാലങ്ങളിലെ പോലെതന്നെ തുടരുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇരുവരെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *