സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമായി മാറിയതിനാല്‍ വടക്കന്‍ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളില്‍ ഇന്ന് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്.

ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലും ലക്ഷദ്വീപിലും ഇന്ന് യെല്ലോ അലര്‍ട്ടാണ്. നാളെയും ലക്ഷദ്വീപ് ഒഴികെ, കേരളത്തിലെ എട്ട് ജില്ലകളിലും യെല്ലോ അലര്‍ട്ട് തുടരും. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഇന്ന് രാത്രിയോടെ തീവ്രന്യൂനമര്‍ദ്ദമായി കരതൊടുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിനും നരസിപൂരിനും ഇടയിലൂടെയാണ് തീവ്രന്യൂനമര്‍ദ്ദം കരയിലേക്ക് പ്രവേശിക്കുക. ഒഡിഷ, ആന്ധ്രാപ്രദേശ്, കര്‍ണാടക, കേരളം എന്നീ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. വടക്കന്‍ കേരളത്തില്‍ കനത്ത മഴ പെയ്യും. എഴുപത് കിലോമീറ്റര്‍ വരെ കാറ്റുവീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ശ്രദ്ധിക്കണം.

Leave a Reply

Your email address will not be published. Required fields are marked *