ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ജി.എസ്.ടി നഷ്ടപരിഹാരത്തിലെ കുടശിക വിതരണം ചെയ്യാത്ത കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പരോക്ഷനികുതി നിയമത്തിലെ പ്രധാനപ്പെട്ട ഒരു വ്യവസ്ഥയാണ് ജി.എസ്.ടി നഷ്ടപരിഹാരമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
1.4 ലക്ഷം കോടി കോര്‍പ്പറേറ്റുകള്‍ക്ക് നികുതിയിളവ് നല്‍കിയ 8400 കോടിക്ക് രണ്ട് വിമാനങ്ങള്‍ വാങ്ങിയ മോദിക്ക് സംസ്ഥാനങ്ങള്‍ക്ക് ജി.എസ്.ടി നഷ്ടപരിഹാരം നല്‍കാന്‍ പണമില്ല. സംസ്ഥാനങ്ങളോട് കടമെടുക്കാനാണ് ധനമന്ത്രി ആവശ്യപ്പെടുന്നത്. സ്വന്തം ഭാവിക്കായി മുഖ്യമന്ത്രിമാരെ പണയംവെക്കുകയാണ് മോദി ചെയ്യുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
ഇന്ത്യന്‍ സമ്ബദ്വ്യവസ്ഥയെ തകര്‍ത്തതില്‍ കോവിഡിനൊപ്പം നരേന്ദ്രമോദിക്കും കാര്യമായ പങ്കുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കോവിഡ് പ്രതിരോധത്തിലുള്‍പ്പടെ മോദി സര്‍ക്കാറിെന്റ പാളിച്ചകള്‍ ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധി രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു. കാര്‍ഷിക ബില്ലുകളിലും മോദിയുടെ നയത്തിനെതിരെ രാഹുല്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജി.എസ്.ടി നഷ്ടപരിഹാരത്തിലും വിമര്‍ശനം.
