കോട്ടയം: പരിശോധന അതിരുവിട്ടു. പരമ്ബരാഗത ചികിത്സ നടത്തുന്ന വൈദ്യനായ പുരോഹിതനെതിരെ കേസായി. അടിമാലിയില്‍ ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. ഫാ. റജി പാലക്കാടനെതിരെയാണ് അടിമാലി പൊലീസ് കേസ് എടുത്തിട്ടുള്ളത്.
ചികിത്സയ്ക്കായി എത്തിയ ഇരുപത്തിരണ്ടുകാരിയെ പുരോഹിതന്‍ പീഡിപ്പിച്ചതായാണ് പരാതി. ഫാ. പാലക്കാടന്‍ അടിമാലിയില്‍ വര്‍ഷങ്ങളായി ആയുര്‍വേദ ആശുപത്രി നടത്തി വരികയായിരുന്നു. അടിവയറ്റില്‍ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് 22 കാരി ആശുപത്രിയിലെത്തിയത്.പുരോഹിതന്‍ പീഡിപ്പിച്ചതോടെ യുവതി അടിമാലി പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.
എന്നാല്‍ താന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചില്ലെന്നും, പരിശോധനയുടെ ഭാഗമായി ചില ഭാഗങ്ങളില്‍ തൊടുക മാത്രമാണ് ചെയ്തതെന്നും പുരോഹിതന്‍ പൊലീസിനോട് പറയുന്നത്. പുരോഹിതനെതിരെ കേസ് എടുത്തതായി സി.ഐ അനില്‍ ജോര്‍ജ് വ്യക്തമാക്കി.
