കൊച്ചി : നെടുമ്ബാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 531 ഗ്രാം സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടിച്ചെടുത്തു. ഇന്നു പുലര്‍ച്ചെ 1.10ന് നെടുമ്ബാശേരിയിലെത്തിയ ഷാര്‍ജയില്‍നിന്നുള്ള
എയര്‍ അറേബ്യ വിമാനത്തിലെ യാത്രക്കാരനായിരുന്ന മലപ്പുറം സ്വദേശി മുഹമ്മദ് അഷ്റഫ് മൊയ്തീനെയാണ് സ്വര്‍ണവുമായി പിടികൂടിയത്. സ്വര്‍ണക്കടത്ത് സംഘത്തിന്റെ കാരിയര്‍ ആണെന്ന സംശയത്തിലാണ് കസ്റ്റംസ്. പിടികൂടിയ സ്വര്‍ണ്ണത്തിന് 26 ലക്ഷം രൂപ വിലവരും കൂടുതല്‍ വിവരങ്ങള്‍ക്കായി പ്രതിയെ ചോദ്യം ചെയ്തു വരികയാണ്.
