പാകിസ്​താനി​ലെ മദ്രസയില്‍ സ്​ഫോടനം; ഏഴ്​ മരണം, 70 പേര്‍ക്ക്​ പരിക്ക്​

പെഷവാര്‍: പാകിസ്​താനിലെ മദ്രസയിലുണ്ടായ സ്​ഫോടനത്തില്‍ ഏഴ്​ പേര്‍ കൊല്ലപ്പെട്ടു. 70 പേര്‍ക്ക്​ പരിക്കേറ്റു. പെഷവാറിലെ ഡിര്‍ കോളനിയിലെ ജാമിയ സുബിറിയ മദ്രസയിലാണ്​ സ്​ഫോടനമുണ്ടായത്​.

മദ്രസയില്‍ ഖുറാന്‍ ക്ലാസ്​ നടക്കു​േമ്ബാഴാണ്​ സംഭവം​. മദ്രസയിലേക്ക്​ എത്തിച്ച ബാഗിലുണ്ടായിരുന്ന ബോംബാണ്​ പൊട്ടിതെറിച്ചതെന്ന്​ മുതിര്‍ന്ന പൊലീസ്​ ഉദ്യോഗസ്ഥന്‍ വഖാര്‍ അസിം പറഞ്ഞു. 20 മുതല്‍ 25 വയസ്​ വരെ പ്രായമുള്ള വിദ്യാര്‍ഥികളാണ്​ മരിച്ചവരില്‍ ഭൂരിപക്ഷവുമെന്ന്​ ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്​. രണ്ട്​ അധ്യാപകരും പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നതായി പൊലീസ്​ അറിയിച്ചു.

അഞ്ച്​ കിലോ ഗ്രാം സ്​ഫോട വസ്​തു ഉപയോഗിച്ചാണ്​ സ്​ഫോടനം നടത്തിയതെന്നാണ്​ സൂചന. പ്രദേശത്ത്​ നിന്ന്​ പൊലീസ്​ തെളിവുകള്‍ ശേഖരിക്കുകയാണ്​. ഇതുവരെ ഒരു സംഘടനയും സ്​ഫോടനത്തി​െന്‍റ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ലെന്ന്​ സീനിയര്‍ സുപ്രണ്ട്​ മന്‍സൂര്‍ അമാന്‍ പറഞ്ഞു. പരിക്കേറ്റവര്‍ക്ക്​ ഉടന്‍ വിദഗ്​ധ ചികില്‍സ ഉറപ്പാക്കിയെന്നും അദ്ദേഹം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *