യഥാര്‍ത്ഥ രോഗം മുഖ്യമന്ത്രിയാണെ്: രമേശ് ചെന്നിത്തല

എല്ലാ തട്ടിപ്പുകളും നടക്കുന്ന പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് തെളിഞ്ഞു എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശിവശങ്കര്‍ രോഗലക്ഷണം മാത്രമാണെന്നും യഥാര്‍ത്ഥ രോഗം മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്ത പശ്ചാത്തലത്തിലാണ് ചെന്നിത്തല പ്രതികരിച്ചത്.

മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ ഇനി അര്‍ഹത ഇല്ലെന്നും അഴിമതിക്കാരനായ മുഖ്യമന്ത്രി നാണം കെടാതെ ഇനി എങ്കിലും രാജിവയ്ക്കണം എന്നും ചെന്നിത്തല ആവശ്യപ്പെട്ടു. അന്വേഷണ സംഘം മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണമെന്നും ചെന്നിത്തല സമര്‍ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *