പശുക്കളെ കൊല്ലുന്നവരെ ജയിലിലടക്കും; യോഗി ആദിത്യനാഥ്

ലക്നൗ: പശുക്കളെ കൊല്ലുന്നവരെ ജയിലിലടക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നവംബര്‍ മൂന്നിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ ഗോസംരക്ഷണത്തിനായി പ്രതിജ്ഞാബദ്ധനാണ്. ഗോവധ നിരോധന നിയമം ഉത്തര്‍പ്രദേശില്‍ പതിവായി ദുരുപയോഗം ചെയ്യപ്പെടുന്നതിനെതിരെ അലഹബാദ് ഹൈക്കോടതി നടത്തിയ പരാമര്‍ശത്തിന് പിന്നാലെയാണ് യോഗിയുടെ പരാമര്‍ശം

ഗോവധ നിരോധന നിയമത്തിലെ സെക്ഷന്‍ മൂന്ന്, അഞ്ച്, എട്ട് എന്നിവ പ്രകാരം ബീഫ് വില്‍പന നടത്തിയെന്നാരോപിച്ച്‌ അറസ്റ്റിലായ റഹ്മുദ്ദീന്റെ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. 1955ലെ ഗോവധ നിരോധന നിയമപ്രകാരം നിരവധി നിരപരാധികളാണ് പ്രതികളാക്കപ്പെടുന്നതെന്ന് നേരത്തെ ഹൈക്കോടതി പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *