സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗം കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ചും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ കുറിച്ചും ഒന്നും ചര്‍ച്ച ചെയ്തില്ലെന്നത് പാര്‍ട്ടിയുടെ ജീര്‍ണത എല്ലാ തലത്തിലുമെത്തിയെന്നതിന് തെളിവാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. മുഖ്യമന്ത്രിയേയും പാര്‍ട്ടി സെക്രട്ടറിയേയും വെള്ള പൂശാന്‍ ശ്രമം നടക്കുകയാണെന്നും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം മന്ദഗതിയില്‍ ആയത് പിന്നില്‍ സിപിഐഎം- ബിജെപി ധാരണയാണെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.
