മീനങ്ങാടി: ടൗണില്‍നിന്ന് രണ്ട് കിലോമീറ്റര്‍ മാറി പാലക്കമൂലയില്‍ വീടിന് മുന്നില്‍ ബോംബിന് സമാനമായ വസ്തു കണ്ടെത്തി. പാലക്കമൂല വാരപ്പെട്ടില്‍ ഷാജിയുടെ വീട്ടിലാണ് ഞായറാഴ്ച രാവിലെ ഏഴോടെ ബോംബിന് സമാനമായ വസ്തു കണ്ടെത്തിയത്. ഷാജിക്കൊപ്പം അമ്മയും ഭാര്യയും രണ്ടു മക്കളുമാണ് വീട്ടിലുള്ളത്. നിന്നെ കൊല്ലും എന്നെഴുതിയ കുറിപ്പും ഇതിനടുത്തുനിന്ന് കണ്ടെത്തി.
പി.വി.സി പൈപ്പിനുള്ളില്‍ ബാറ്ററിയും എല്‍.ഇ.ഡി ബള്‍ബും ഘടിപ്പിച്ച വസ്തുവാണ് കണ്ടെത്തിയത്.
മീനങ്ങാടി പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. വസ്തു വിദഗ്ധ പരിശോധനക്ക് കൊണ്ടുപോയി. പാലക്കമൂല കട നടത്തുകയാണ് ഷാജി. ഭയപ്പെടുത്താനായി ആരോ ചെയ്തതാെണന്നാണ് പ്രാഥമിക നിഗമനം. വിശദ പരിശോധന നടത്തിയതിനുശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് മീനങ്ങാടി പൊലീസ് അറിയിച്ചു.
