റിയാദ്: കോവിഡ് ബാധിച്ച് മലയാളി യുവാവ് സൗദിയില്‍ മരിച്ചു.തിരുവനന്തപുരം വള്ളക്കടവ് വയലില്‍ വീട്ടില്‍ പരേതനായ സൈനുലാബിദീന്റെ മകന് ഷബീര്‍ ആണ് സൗദിയിലെ ഹഫര്‍ അല്‍ ബാത്തിനില്‍ വെച്ച് മരിച്ചത്.കോവിഡ് ബാധിച്ച് കഴിഞ്ഞ രണ്ട് ആഴ്ചയായി കിങ് ഖാലിദ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു.നാട്ടിലേക്ക് ലീവിന് പോകാന്‍ തയ്യാറായ സമയത്തായിരുന്നു ഷബീര്‍ അസുഖ ബാധിതന് ആവുന്നതും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതും.
