മാനന്തവാടി: തലപ്പുഴ മക്കിമലയില്‍ കടുവ പശുവിനെ കടിച്ചുകൊന്നു. ആക്രമണത്തില്‍ ഒരു പശുവിന് പരിക്കേറ്റു. മക്കിമല മേലെതലപ്പുഴ കോളനി ലക്ഷ്മി ചന്ദ്രെന്റ നാലു വയസ്സ് പ്രായമായ കറവയുള്ളതും ഗര്‍ഭിണിയുമായ പശുവിനെയാണ് കടുവ കൊന്നത്. ഇവരുടെതന്നെ രണ്ടു വയസ്സുള്ള ഗര്‍ഭിണിയായ പശുവിന് ആക്രമണത്തില്‍ പരിക്കേറ്റു.
വ്യാഴാഴ്ച രാവിലെ 10നാണ് സംഭവം. ചത്ത പശുവിനും പരിക്കേറ്റ പശുവിനും കൂടി രണ്ടു ലക്ഷത്തോളം രൂപ വിലവരുമെന്ന് ചന്ദ്രന്‍ പറഞ്ഞു. വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
