യു.ഡി.എഫ് ഉയര്‍ത്തിയ ആരോപണങ്ങളെത്രയും ശരിവെക്കുകയാണ് കോടിയേരിയുടെ രാജി: പികെ കുഞ്ഞാലിക്കുട്ടി എംപി മലപ്പുറത്ത്

ഇടതുപക്ഷത്തിന്റെ അധികാര ദുര്‍വിനിയോഗത്തിനെതിരെ യു.ഡി.എഫ് ഉയര്‍ത്തിയ ആരോപണങ്ങളെത്രയും ശരിവെക്കുകയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ രാജിയെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി മലപ്പുറത്ത് പറഞ്ഞു. അവധിയാണെന്ന കോടിയേരിയുടെ വിശദീകരണം ജനം വിശ്വസിക്കാന്‍ പോവുന്നില്ല. പുതിയ വിവാദങ്ങളുടെ പശ്ചാതലത്തില്‍ ഇതു കുറ്റബോധത്തിന്റെ അടിസ്ഥാനത്തുലുള്ള രാജിയായേ ജനം കാണു. മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാര്‍ക്കു കോടിയേരിയുടെ അതേ പാത പിന്തുടരേണ്ടിവരും. അല്ലെയെങ്കില്‍ ജനം എതിരായി വിധിയെഴുതും. എല്‍.ഡി.എഫ് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ പരാജയം മുന്നില്‍ കാണുകയാണ്. യു.ഡി.എഫിനെതിരെ പകരം കേസുകള്‍ സൃഷ്ടിച്ചെടുത്തു നേതാക്കളെ അറസ്റ്റു ചെയ്തു വാര്‍ത്ത ഉണ്ടാക്കാനാണ് ഇടതുസര്‍ക്കാര്‍ ശ്രമിക്കുന്നത്. വലിയ വിവാദങ്ങളാണ് സി.പി.എമ്മിനേയും സംസ്ഥാന സര്‍ക്കാറിനെയും പിടികൂടിയിരിക്കുന്നതെന്നും ഇടതുപക്ഷത്തെപ്പോലെ യു.ഡി.എഫ് നേതാക്കള്‍ അധികാര ദുര്‍വിനിയോഗം നടത്തി വിവിദങ്ങളില്‍ പെട്ടിട്ടില്ലന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *