കോടിയേരി സ്ഥാനം ഒഴിഞ്ഞത് വൈകി ഉദിച്ച വിവേകം: കെ. പി. എ. മജീദ്

കോടിയേരി ബാലകൃഷ്ണന്‍ സ്ഥാനം ഒഴിഞ്ഞത് വൈകി ഉദിച്ച വിവേകമെന്ന് പരിഹസിച്ച്‌ മുസ്ലിം ലീഗ് നേതാവ് കെ. പി. എ. മജീദ്. കോടിയേരിയുടെ മകന്‍ ജയിലിലാണ്. ഈ ഘട്ടത്തില്‍ പോലും പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ ലഭിച്ചില്ലെന്നും കെ. പി. എ. മജീദ് പറഞ്ഞു. പാര്‍ട്ടിക്ക് പിടിയില്ലാത്ത രീതിയിലാണ് ഗവണ്‍മെന്റ് പോകുന്നത്.

കോടിയേരി മുന്‍പും ചികിത്സയ്ക്ക് പോയിട്ടുണ്ട്, അപ്പോഴൊന്നും പകരം ചുമതല ആര്‍ക്കും നല്‍കിയിട്ടില്ലെന്നും കെ. പി. എ. മജീദ് കുറ്റപ്പെടുത്തി. കണ്ണൂര്‍ ലോബിയെ മറികടന്ന വിജയരാഘവന് എത്ര കണ്ട് വിജയിക്കാന്‍ ആകുമെന്ന് കണ്ടറിയണമെന്നും പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതാണ് ധാര്‍മികതയെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് മലപ്പുറത്ത് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *