പെരുമ്പാവൂര്‍ കവര്‍ച്ച; പ്രധാനപ്രതി പിടിയില്‍

കൊച്ചി: വിജിലന്‍സ് ചമഞ്ഞു പെരുമ്പാവൂരില്‍ പട്ടാപ്പകല്‍ വീട്ടില്‍ നിന്ന് 60 പവന്‍ കവര്‍ന്ന കേസിലെ പ്രധാന പ്രതി പിടിയില്‍. പെരുമ്പാവൂര്‍ നഗരത്തിലെ ഗുണ്ടാ തലവനും കോഴിക്കോട് ഇരട്ട സ്‌ഫോടന കേസിലെ പ്രതിയുമായ അബ്ദുള്‍ ഹാലിമാണ് പിടിയിലായത്. ഹാലിമിന്റെ കൂട്ടാളി അനസ് അടക്കം അഞ്ചു പേരെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കവര്‍ച്ച ആസൂത്രണം ചെയ്തത് പെരുമ്പാവൂര്‍ സ്വദേശി അജിന്‍സ് ആണെന്നാണ് വിവരം. കവര്‍ച്ച നടത്തിയത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം കണ്ടെത്താനെന്നാണ് പോലീസ് സംശയിക്കുന്നത്. നേരത്തെ, മോഷണത്തിന് ഉപയോഗിച്ച വാഹനമായ ഇന്നോവ കണ്ടെടുത്തിരുന്നു.കഴിഞ്ഞ വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 1.45നാണു പെരുമ്പാവൂര്‍ പാറപ്പുറം പാളിപ്പറമ്പില്‍ സിദ്ദിഖിന്റെ വീട്ടില്‍ എട്ടംഗം സംഘം വിജിലന്‍സ് ചമഞ്ഞു മോഷണം നടത്തിയത്. സിദ്ദിഖിന്റെ വീട്ടില്‍നിന്നു നഷ്ടപ്പെട്ട തൊണ്ടിമുതല്‍ പോലീസ് കണ്ടെടുത്തിട്ടില്ല. കൂടാതെ കൃത്യത്തിന് ഉപയോഗിച്ച മറ്റൊരു കാറും പോലീസിനു കണ്ടെടുക്കാനായിട്ടില്ല. സംഘത്തില്‍ 10 പേരുണ്ടെന്നാണ് അന്വേഷണത്തില്‍ വ്യക്തമാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *