ഖത്തറില്‍ താമസിക്കുന്ന വിദേശികള്‍ക്കും സ്വദേശികള്‍ക്കും അവധിക്കാലം ആഘോഷിക്കുന്നതിന് പുതിയ കോവിഡ് കാല പാക്കേജ് പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേയ്സ്. ട്രാവല്‍ ബബിള്‍ ഹോളിഡേയ്സ് എന്ന് പേരിട്ട പാക്കേജ് വഴി ക്വാറന്‍റൈനോ ഐസൊലേഷനോ റീ എന്‍ട്രി പെര്‍മിറ്റോ ഇല്ലാതെ മാലിദ്വീപില്‍ അവധിക്കാലം ആഘോഷിച്ച് തിരിച്ചുവരാനുള്ള സൌകര്യമാണൊരുക്കിയിരിക്കുന്നത്. ഖത്തര്‍ പുറത്തിറക്കുന്ന കോവിഡ് അപകടസാധ്യത കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയില്‍ മാലിദ്വീപിനെ ഉള്‍പ്പെടുത്തിയിന് പിന്നാലെയാണ് ഖത്തര്‍ എയര്‍വേയ്സ് മാലിദ്വീപിലേക്ക് പ്രത്യേക അവധിക്കാല പാക്കേജ് പ്രഖ്യാപിച്ചത്.
