ഇബ്രാഹിം കുഞ്ഞ് അറസ്റ്റില്‍ : ഐസിയുവിലേക്ക് മാറ്റണമെന്ന് ഡോക്ടര്‍മാര്‍

മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞ് അറസ്റ്റില്‍. ലേക്ക് ഷോര്‍ ആശുപത്രിയില്‍ നിന്നാണ് ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. നിലവില്‍ ആരോഗ്യ നില തൃപ്തികരമല്ലെന്ന ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് ലഭിച്ചത് കൊണ്ട് ആശുപത്രിയില്‍ തന്നെ തുടരുമെന്നാണ് സൂചന.

അതെ സമയം ഇബ്രാഹിം കുഞ്ഞ് മുന്‍‌കൂര്‍ ജാമ്യത്തിന് ശ്രമിക്കുകയായിരുന്നു. വീട്ടിലെത്തി ചോദ്യം ചെയ്ത ശേഷം കസ്റ്റഡിയില്‍ എടുത്ത് അറസ്റ്റ് രേഖപ്പെടുത്താനായിരുന്നു ആദ്യം വിജിലന്‍സ് നീക്കം. എന്നാല്‍ വിജിലന്‍സ് നീക്കത്തെ കുറിച്ച്‌ വിവരം ലഭിച്ച ഇബ്രാഹിംകുഞ്ഞ് ഇന്നലെ രാത്രി ആശുപത്രിയില്‍ ചികിത്സ നേടുകയായിരുന്നു.

ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പത്തംഗസംഘമാണ് ഇന്ന് രാവിലെ 8.30ഓടെ കൊച്ചി ആലുവയിലെ ഇബ്രാഹിംകുഞ്ഞിന്റെ വീട്ടിലെത്തിയത്. എന്നാല്‍ ഇബ്രാഹിംകുഞ്ഞ് വീട്ടില്‍ ഇല്ലെന്നും കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്നും വീട്ടുകാര്‍ അറിയിച്ചു.

അന്വേഷണസംഘം എത്തിയപ്പോള്‍ ഇബ്രാഹിംകുഞ്ഞിന്റെ ഭാര്യ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വനിത പൊലീസ് എത്തിയതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥര്‍ ഇബ്രാഹിംകുഞ്ഞിന്റെ വീടിനുള്ളില്‍ കടന്ന് പരിശോധന നടത്തി. തുടര്‍ന്ന് ആശുപത്രിയിലെത്തിയ വിജിലന്‍സ് സംഘം ആശുപത്രിയിലെത്തി ഡോക്ടര്‍മാരുമായി രോഗവിവരങ്ങള്‍ ചോദിച്ച്‌ മനസ്സിലാക്കി. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *