‘ജവാന്‍’ മദ്യത്തിന് വീര്യം കൂടുതല്‍; സംസ്ഥാനത്ത് വില്‍പ്പന നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ്

തിരുവനന്തപുരം: ജവാന്‍ മദ്യത്തിന് വീര്യം കൂടുതലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് വില്‍പ്പന നിര്‍ത്താന്‍ കേരള എക്‌സൈസ് വകുപ്പ് ഉത്തരവിറക്കിയതായി റിപ്പോര്‍ട്ട്. ജൂലായ് 20നുള്ള മൂന്ന് ബാച്ച്‌ മദ്യത്തിന്റെ വില്‍പ്പന നിര്‍ത്തിവയ്ക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്.

എക്‌സൈസ് നടപടി, രാസപരിശോധനയില്‍ ജവാന്‍ മദ്യത്തില്‍ സെഡിമെന്റ്‌സിന്റെ അളവ് കണ്ടെത്തിയതിന് പിന്നാലെയാണ്. 245, 246, 247 എന്നീ ബാച്ചുകളിലെ മദ്യത്തിന്റെ വില്‍പ്പന മരവിപ്പിച്ചത് സാമ്ബിള്‍ പരിശോധനയില്‍ മദ്യത്തിന്റെ വീര്യം 39.09% v/v, 38.31% v/v, 39.14% v/v ആണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ്. എല്ലാ ഡിവിഷനുകളിലെയും ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍മാര്‍ക്ക് ഇതുസംബന്ധിച്ച്‌ എക്‌സൈസ് കമ്മിഷണര്‍ അറിയിപ്പ് നല്‍കിയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *