ഒന്‍പതാം ക്ലാസുകാരി പത്താംക്ലാസുകാരനൊപ്പം ഒളിച്ചോടി, മരക്കൊമ്ബില്‍ തൂങ്ങിയ നിലയില്‍; കയര്‍ പൊട്ടി, അറസ്റ്റ്

സംഭാല്‍ (ഉത്തര്‍പ്രദേശ്) : പത്താം ക്ലാസുകാരനൊപ്പം ഒളിച്ചോടിയ ഒന്‍പതാം ക്ലാസുകാരിയെ മരക്കൊമ്ബില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തി. പെണ്‍കുട്ടിയെ താന്‍ കൊലപ്പെടുത്തിയാണെന്ന് പത്താംക്ലാസുകാരന്‍ സമ്മതിച്ചു. താനും തൂങ്ങിമരിക്കാന്‍ ശ്രമിച്ചെങ്കിലും കയറുപൊട്ടി വീഴുകയായിരുന്നെന്ന് പത്താം ക്ലാസുകാരന്‍ പൊലീസിനോടു പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് അര്‍ജുന്‍ കുമാര്‍ എന്ന പതിനെട്ടുകാരനെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ അര്‍ജുനെതിരെ കൊലക്കുറ്റത്തിനു കേസ് രജിസ്റ്റര്‍ ചെയ്തു.

കുട്ടികളുടെ ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തതോടെയാണ് ഇരുവരും ഒളിച്ചോടിയത്. പെണ്‍കുട്ടി തുടര്‍ന്നു പഠിക്കണമെന്ന് വീട്ടുകാര്‍ നിര്‍ബന്ധിച്ചപ്പോള്‍ ഉടന്‍ കല്യാണം നടത്തണമെന്ന് അര്‍ജുന്‍ വാശിപിടിക്കുകയായിരുന്നു. ഗ്രാമമുഖ്യന്റെ മധ്യസ്ഥതയില്‍ ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല.

രണ്ടുപേരും ഒരുമിച്ചു മരിക്കാനാണ് തീരുമാനിച്ചതെന്ന് അര്‍ജുന്‍ പറഞ്ഞു. എന്നാല്‍ കയര്‍ പൊട്ടിയതിനാല്‍ താന്‍ മരിച്ചില്ല. തുടര്‍ന്നു വീണ്ടും തൂങ്ങാന്‍ ധൈര്യം വന്നില്ലെന്നും അര്‍ജുന്‍ പൊലീസിനോടു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *