കെ. സുരേന്ദ്രന്‍ ദിവാസ്വപ്നം കാണുന്നു- മുല്ലപ്പള്ളി രാമചന്ദ്രന്‍

കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയും എല്‍.ഡി.എഫും തമ്മിലാണ് മത്സരമെന്ന് കെ. സുരേന്ദ്രന്‍ ദിവാ സ്വപ്നം കാണുകയായിരുന്നുവെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. തെരഞ്ഞെടുപ്പില്‍ ബിജെപിയും സിപിഎമ്മും തമ്മില്‍ അന്തര്‍ധാര ഉണ്ടെന്നും മുല്ലപ്പള്ളി ആരോപിച്ചു.തദ്ദേശതെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബി.ജെ.പിയും എല്‍.ഡി.എഫും തമ്മിലാണ് മത്സരമെന്ന കെ.സുരേന്ദ്രന്റെ പരാമര്‍ശത്തിനെതിരേ പ്രതികരിക്കുകയായിരുന്നു മുല്ലപ്പള്ളി.

തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ചരിത്രവിജയം ഉണ്ടാകുമെന്നും എല്‍ഡിഎഫ് പ്രകടനപത്രിക കപട വാഗ്ദാനങ്ങളുടെ കൈപുസ്തകമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. താരസംഘടനയായ അമ്മയ്ക്ക് എതിരെയും മുല്ലപ്പള്ളി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ഡെന്മാര്‍ക്കിലെന്തോ ചീഞ്ഞു നാറുന്നു എന്ന സ്ഥിതിയാണ് സിനിമയിലെന്നും മുല്ലപ്പള്ളി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *