കോഴിക്കോട്: തൊണ്ടയാടിന് സമീപത്തെ ഷോപ്പിംഗ് മാളില്‍ നിന്ന് ചാടി ജീവനക്കാരി മരിച്ചു. പുതിയങ്ങാടി സ്വദേശിനി അന്‍സയാണ് മരിച്ചത്. ഭര്‍തൃവീട്ടിലെ പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് അന്‍സയുടെ അമ്മ പൊലീസില്‍ പരാതി നല്കി. ഭര്‍തൃവീട്ടിലെ പീഡനത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം യുവതി വീട് വിട്ടിറങ്ങിയിരുന്നു. തുടര്‍ന്ന് ജോലി സ്ഥലത്തെ കെട്ടിടത്തില്‍ നിന്ന് ചാടുകയായിരുന്നു. നല്ലളം പൊലീസ് കേസെടുത്തു.
