ദക്ഷിണ കശ്മീരിലെ പുല്‍വാമ ജില്ലയില്‍ ഭീകരരുമായി ഏറ്റുമുട്ടി ഇന്ത്യന്‍ സൈന്യം. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ച് ഇന്ത്യന്‍ സൈന്യം. ജമ്മു കശ്മീര്‍ പൊലീസാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.
ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. കൊല്ലപ്പെട്ട തീവ്രവാദികളെ സംബന്ധിച്ചുള്ള വിവരങ്ങളൊന്നും പൊലീസോ ആര്‍മിയോ പുറത്തുവിട്ടിട്ടില്ല. പൊലീസും സി.ആര്‍.പി.എഫും സംയുക്തമായാണ് ഭീകരര്‍ക്കായി തെരച്ചില്‍ നടത്തിയത്. രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു അന്വേഷണം.
