അധികാരത്തില്‍ വന്നാല്‍ കേരള ബാങ്കിനെ പിരിച്ചുവിടുമെന്ന്‌ മുല്ലപ്പള്ളി

തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിലെത്തിയാല് കേരള ബാങ്ക് പിരിച്ചുവിടുമെന്ന് കെപിസിസി അധ്യക്ഷന് മുല്ലപ്പള്ളി രാമചന്ദ്രന്. പകരം ജില്ലാ സഹകരണ ബാങ്കുകള്‍ പുനസ്ഥാപിക്കുമെന്നും പറയുന്നു.

പ്രതിപക്ഷ സംഘടനയില്പെട്ട ജീവനക്കാരും അധ്യാപകരും പ്രഖ്യാപിച്ച പണിമുടക്കിന്റെ ഭാഗമായ ധര്ണ ഉദ്ഘാടനം ചെയ്യുമ്ബോളാണ് മുല്ലപ്പള്ളിയുടെ പ്രതികരണം. കേരളത്തിന്റെ അഭിമാനമായ , വലിയ സാധ്യതകളുള്ള ബാങ്കിനെയാണ് പിരിച്ചുവിടുമെന്ന് പറയുന്നത്.

‘‘ഏതാണീ കേരള ബാങ്ക്. അനധികൃത നിയമനങ്ങള്‍ക്ക് വേണ്ടി തുടങ്ങിയ ബാങ്ക് ഞങ്ങള്‍ അധികാരത്തിലെത്തിയാല്‍ പിരിച്ചുവിടും ’’ എന്നായിരുന്നു പ്രസംഗം .

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ലൈഫ് മിഷന്‍ പദ്ധതി പരിച്ചുവിടുമെന്ന് നേരത്തെ യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ പറഞ്ഞിരുന്നു . നിരവധി പേര്‍ക്ക് സ്വന്തമായി കേറികിടക്കാനൊരു വീടെന്ന സ്വപ്നം സാക്ഷാത്ക്കരിച്ച വലിയ പദ്ധതിയാണത്. ജനരോഷം ഭയന്ന് പിരിച്ചുവിടുമെന്ന പ്രസ്താവന പിന്നീട് കെപിസിസി പിന്‍വലിച്ചിട്ടുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *