റിയാദ്: സൗദിയിലെ ഓണ്‍ലൈന്‍ സ്വകാര്യവല്‍ക്കരണം ഇന്ത്യന്‍ പ്രവാസികളെയും ബാധിക്കുമെന്നു റിപ്പോര്‍ട്ട്. കോള്‍ സെന്ററുകളിലെ ജോലിയിലും കസ്റ്റമര്‍ സര്‍വിസുകളിലും സൗദി സ്വദേശിവത്കരണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
ഇതോടെ സൗദിയിലേക്കുള്ള ഇന്ത്യന്‍ കാള്‍ സെന്റര്‍ ഓഫിസുകളും ഇതോടെ നിര്‍ത്തേണ്ടിവരും. ഈ ജോലികളില്‍ ഇനി മുതല്‍ നൂറു ശതമാനവും സ്വദേശികളെ മാത്രമേ നിയമിക്കാവൂ എന്നാണ് തീരുമാനം.
സൗദിയിലെ കാള്‍ സെന്ററുകള്‍ വഴി കസ്റ്റമര്‍ കെയര്‍ ജോലികള്‍ വിദേശരാജ്യങ്ങളിലേക്ക് ഔട്ട്സോഴ്സ് ചെയ്യുന്ന രീതിക്ക് വിലക്കേര്‍പ്പെടുത്തിയതായും മാനവവിഭവ ശേഷി മന്ത്രി അഹമ്മദ് ബിന്‍ സുലൈമാന്‍ അല്‍റാജിഹി അറിയിച്ചിരുന്നു.
