എന്‍എസ്‌എസ്‌ പറയുന്നതിനൊന്നും മറുപടിപറയാന്‍ കഴിയില്ലെന്ന്‌ കെ സുരേന്ദ്രന്‍

പാലക്കാട്: ശബരിമല വിഷയത്തില്‍ എന്‍എസ്‌എസ് പറയുന്നതിനൊന്നും മറുപടി പറയാന്‍ ബിജെപി എന്ന രാഷ്ട്രീയകക്ഷിക്ക് കഴിയില്ലെന്ന് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍.

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിന് നിയമം നിര്‍മിക്കാമെന്ന എന്‍എസ്‌എസ് അഭിപ്രായത്തോട് പാലക്കാട്ട് വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു സുന്ദ്രേന്‍. വിഷയം സുപ്രിംകോടതിയുടെ പരിഗണനയിലാണ്.

ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിന്റേത് വഞ്ചനാപരമായ നിലപാടാണ്. ഇക്കാര്യത്തില്‍ ഉമ്മന്‍ ചാണ്ടി ഒന്നും പ്രതകിരിക്കുന്നുമില്ലെന്നും സുരേന്ദന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *