പാരിസ്: ചരിത്രം കുറിക്കാനെത്തിയ മെസ്സിയുടെ നാട്ടുകാരിയെ തകര്‍ത്ത് 81 വര്‍ഷത്തെ ചരിത്രം തിരുത്തി 19കാരി .1939 നു ശേഷം ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ ഇതാദ്യമായി ഒരു പോളണ്ട് വനിതയുടെ രംഗപ്രവേശം. പോളണ്ടിനു മുന്നില്‍ കടന്നുപോയത് ഒന്നും രണ്ടും വര്‍ഷമല്ല 81 വര്‍ഷത്തെ ചരിത്രമാണ്. അത് തിരുത്തിയത് ഇഗ സ്യാംതെക് എന്ന19 കാരിയും!
അര്‍ജന്റീന താരം 23 കാരി നാദിയ പൊഡൊറോസ്‌കയെ 6-2, 6-1 എന്നിങ്ങനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് ഇഗ ചരിത്രം കുറിച്ച് ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സില്‍ ഫൈനല്‍ പ്രവേശം നേടിയത്. 54-ാം റാങ്ക് താരമാണ് ഇഗ സ്യാംതെക്. ഫൈനലില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ നാലാം സീഡ് താരം സോഫിയ കെനിനെ നേരിടും.
