കിവി കഴിച്ചാല്‍ പലതുണ്ട് ഗുണങ്ങള്‍

വിദേശിയാണെങ്കിലും കേരളത്തിലെ മാര്‍ക്കറ്റുകളിലും സുലഭമായ പഴമാണ് കിവി. അല്‍പം പുളിരസത്തോടെയുള്ളതാണ് കിവി പഴങ്ങള്‍. ഇതിന്റെ ജന്മദേശം തെക്കന്‍ ചൈനയാണ്. ലോകത്തു ലഭ്യമായതില്‍ ഏറ്റവും പോഷകഗുണങ്ങള്‍ ഉള്ള പഴങ്ങളില്‍ ഒന്നായിട്ടാണു് കിവിയെ കണക്കാക്കുന്നത്

ഓറഞ്ചില്‍ ഉള്ളതിനെക്കാള്‍ ഇരട്ടിയിലധികം വൈറ്റമിന്‍ സിയും നേന്ത്രപ്പഴത്തില്‍ ഉള്ളതിനേക്കാളേറെ പൊട്ടാസ്യവും കിവിയില്‍ ഉണ്ട്. ഏകദേശം മൂന്ന് ഇഞ്ച് നീളമുള്ള ഇതിന് ഒരു കോഴിമുട്ടയുടെ വലിപ്പമുണ്ട്. കറുപ്പ് നിറത്തിലുള്ള ചെറിയ വിത്തുകള്‍ ആണിതിനുള്ളത്.ചൈനീസ് ഗൂസ്ബെറിയെന്ന പേരിലും ഈ പഴം അറിയപ്പെടുന്നു

വിറ്റമിന്‍ സിയുടെ കലവറയാണ് കിവിപ്പഴം. ഓറഞ്ചിലുള്ളതിനെക്കാള്‍ രണ്ടിരട്ടി വിറ്റമിന്‍ സി കിവിയിലുണ്ട്. ഗര്‍ഭസ്ഥശിശുവിനും ഗര്‍ഭിണിക്കും ആവശ്യമായ വിറ്റമിന്‍ സി ഇതുവഴി ശരീരത്തിലെത്തും. ഗര്‍ഭകാലത്ത് ശരീരത്തിലുണ്ടാകുന്ന സ്ട്രെച്ച്‌ മാര്‍ക്കുകള്‍ കുറയാനും കിവിപ്പഴം കഴിക്കുന്നത് നല്ലതാണ്.

Leave a Reply

Your email address will not be published. Required fields are marked *