മക്കളെ ഉപേക്ഷിച്ച്‌ ഫേ​സ്ബു​ക്ക്​ കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ റിമാന്‍ഡ് ചെയ്തു

അ​ഞ്ച​ല്‍: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ച്‌, ഫേ​സ്ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട കാ​മു​ക​നെ​ത്തേ​ടി​പ്പോ​യ യു​വ​തി​യെ അ​ഞ്ച​ല്‍ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. ഏ​റം സ്വ​ദേ​ശി ക​വി​ത​യാ​ണ് (35) അ​റ​സ്​​റ്റി​ലാ​യ​ത്.

മ​ക​ളെ കാ​ണാ​നി​ല്ലെ​ന്ന ര​ക്ഷാ​ക​ര്‍​ത്താ​ക്ക​ളു​ടെ പ​രാ​തി​യി​ന്മേ​ല്‍ അ​ഞ്ച​ല്‍ പൊ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. തു​ട​ര്‍​ന്ന്, ക​വി​ത​യു​ടെ 15 ഉം, 12 ​ഉം വ​യ​സ്സു​ള്ള മ​ക്ക​ളും പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.

ഭ​ര്‍​ത്താ​വ് ഗ​ള്‍​ഫി​ലാ​യി​രു​ന്ന ക​വി​ത ഫേ​സ്ബു​ക്ക്​ വ​ഴി പ്ര​ണ​യ​ത്തി​ലാ​യ തൃ​ശൂ​ര്‍ സ്വ​ദേ​ശി​യാ​യ അ​ഖി​ല്‍ എ​ന്ന യു​വാ​വി​നോ​ടൊ​പ്പ​മാ​ണെ​ന്ന് സൈ​ബ​ര്‍ സെ​ല്ലിെന്‍റ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ പൊ​ലീ​സി​ന് മ​ന​സ്സി​ലാ​യി.

ഇ​തി​നി​ടെ യു​വ​തി കോ​ട​തി​യി​ലെ​ത്തി വി​വ​ര​ങ്ങ​ള്‍ ബോ​ധി​പ്പി​ച്ചു. തു​ട​ര്‍​ന്ന്, അ​ഞ്ച​ല്‍ പൊ​ലീ​സ് അ​റ​സ്​​റ്റ്​ രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം യു​വ​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

Leave a Reply

Your email address will not be published. Required fields are marked *