മേഴ്‌സിക്കുട്ടിയമ്മയെന്നത് പേരുമാത്രമാണ്, അവര്‍ക്ക് മേഴ്‌സി ഇല്ലെന്ന് കെ. സുരേന്ദ്രന്‍

കണ്ണൂര്‍: കടല്‍ കൊള്ളയടിക്കുകയാണ് ഇടത് സര്‍ക്കാരെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. മേഴ്‌സിക്കുട്ടിയമ്മയെന്നത് പേരുമാത്രമാണ്, അവര്‍ക്ക് മേഴ്‌സി ഇല്ലെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. അഴിമതിയുടെ കാര്യത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനോട് മത്സരിക്കുകയാണ് കെ.സുരേന്ദ്രന്‍ പറഞ്ഞു. കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ അഴിമതി രാജിന് കാരണം എസ്.എന്‍.സി ലാവ്‌ലിന്‍ അന്വേഷണം നീതിപൂര്‍വ്വമായി നടക്കാത്തത് കൊണ്ടാണെന്നും കെ.സുരേന്ദ്രന്‍ ആരോപിച്ചു. അഴിമതിക്കാര്യങ്ങളില്‍ മറ്റൊരു സംസ്ഥാനത്തും കാണാത്ത അഡ്ജസ്റ്റ്മെന്‍റ് ആണ് കേരളത്തില്‍ നടക്കുന്നത്. അഴിമതി കേസുകളെല്ലാം കേരളത്തില്‍ ഒത്തുതീര്‍പ്പാക്കുകയാണെന്നും അദ്ദേഹം. ഗവ. ഒപ്പിടുന്ന എല്ലാ കരാറുകളിലും കമ്മീഷന്‍ വഴിയാണ്

കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയുള്ള എല്ലാ അഴിമതി കേസുകളും ഇടതു സര്‍ക്കാര്‍ അട്ടിമറിച്ചു. പാലാരിവട്ടം കേസിന്റെ അന്വേഷണം ഇപ്പോള്‍ ഇഴഞ്ഞു നീങ്ങുകയാണ്. കേന്ദ്ര ഗവണ്‍മെന്റിന്റെ പല പദ്ധതികളും കേരളം അട്ടിമറിച്ചിരിക്കുകയാണ്. കേരളത്തില്‍ ഇപ്പോഴും ആയുഷ് മാന്‍ ഭാരത് നടപ്പാക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *