വീട്ടമ്മയെ ആക്രമിച്ച കാട്ടുപന്നിയെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വെടിവെച്ച്‌​ കൊന്നു

പ​ന്ത​ളം: പ​ന്ത​ളം തെ​ക്കേ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ വീ​ട്ട​മ്മ​യെ കു​ത്തി​വീ​ഴ്​​ത്തി​യ കാ​ട്ടു​പ​ന്നി​യെ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വെ​ടി​വെ​ച്ചു​കൊ​ന്നു. പ​ന്ത​ളം തെ​ക്കേ​ക്ക​ര പാ​റ​ക്ക​ര അ​ഞ്ചു​ഭ​വ​നി​ല്‍ ഭ​ഗ​വ​തി​യെ (60) കു​ത്തി​വീ​ഴ്​​ത്തി​യ ശേ​ഷം സ​മീ​പ​ത്തെ പ​റ​മ്ബി​ല്‍ അ​ഭ​യം തേ​ടി​യ പ​ന്നി​യെ തി​ങ്ക​ളാ​ഴ്ച ​ൈവ​കീ​ട്ട്​ മൂ​ന്നി​ന്​ കോ​ന്നി​യി​ല്‍​നി​ന്ന്​ എ​ത്തി​യ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗാ​സ്ഥ​രാ​ണ്​ വെ​ടി​വെ​ച്ച്‌​ കൊ​ന്ന​ത്.

കോ​ന്നി ഡി.​എ​ഫ്.​ഒ ശ്യാം ​മോ​ഹ​ന്‍​ലാ​ലി​െന്‍റ നി​ര്‍​ദേ​ശ​പ്ര​കാ​രം റേ​ഞ്ച് ഓ​ഫി​സ​ര്‍ സ​ലി​ന്‍ ജോ​സ്, സെ​ക്​​ഷ​ന്‍ ഓ​ഫി​സ​ര്‍ ഡി. ​വി​നോ​ദ്, ബീ​റ്റ് ഓ​ഫി​സ​ര്‍​മാ​രാ​യ വി.​വി​നോ​ദ്, സൂ​ര്യ ഡി.​പി​ള്ള എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​ത്തി​യ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് പ​ന്നി​യെ വെ​ടി​വെ​ച്ച​ത്.

ഉ​ച്ച​ക്ക്​ 12ന് ​ഭ​ഗ​വ​തി​യെ ആ​ക്ര​മി​ച്ച വി​വ​രം പ​ഞ്ചാ​യ​ത്ത് അം​ഗം സി.​എ​സ്. ശ്രീ​ക​ല​യാ​ണ്​ വ​നം​വ​കു​പ്പി​നെ അ​റി​യി​ച്ച​ത്. പ​രി​ക്കേ​റ്റ ഭ​ഗ​വ​തി​യെ അ​ടൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ക​ഴി​ഞ്ഞ കു​റെ ദി​വ​സ​ങ്ങ​ളാ​യി പ്ര​ദേ​ശ​ത്ത്​ കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷ​മാ​ണ്. ഞാ​യ​റാ​ഴ്ച രാ​വി​ലെ 8.30ന് ​ക​ണ്ണാ​ടി വ​യ​ലി​ലെ കൃ​ഷി​യി​ട​ത്തി​ല്‍ പാ​ട​ത്ത് ജോ​ലി​ക്ക്​ പോ​കു​മ്ബോ​ള്‍ പ​ന്ത​ളം തെ​ക്കേ​ക്ക​ര പാ​റ​ക്ക​ര​യി​ല്‍ ഉ​ഷാ സ​ദ​ന​ത്തി​ല്‍ ഭാ​സ്ക​ര​ന് (85) കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റി​രു​ന്നു.

ഗു​രു​ത​ര പ​രി​ക്കേ​റ്റ ഭാ​സ്ക​ര​നെ പ​ത്ത​നം​തി​ട്ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *