വെള്ളിയാഴ്ച പുറപ്പെടും

മക്ക: സൗദി രാജാവിന്റെ അതിഥികളായി ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജ് കര്‍മ്മം നിര്‍വഹിക്കുന്നതിനായി പി. ഉബൈദുല്ല എം.എല്‍.എ., പി.എസ്.സി. മെംബര്‍ ടി.ടി. ഇസ്മായില്‍, കെ.എം. അബ്ദുല്‍ഗഫൂര്‍, അസിസ്റ്റന്റ് പോലീസ് കമാന്‍ഡന്റ് എം.എസ്. പി. മലപ്പുറം, അബ്ദുറഹ്മാന്‍ സലഫി, കെ.എന്‍.എം. സ്‌റ്റേറ്റ് സെക്രട്ടറി, മുന്‍ വിദേശ കാര്യ സഹമന്ത്രിയും എം.പി.യുമായ ഇ. അഹമ്മദ് സാഹബിന്റെ സെക്രട്ടറി വി.പി. ഷഫീഖ് തുടങ്ങിയവര്‍ വെള്ളിയാഴ്ച രാത്രി എട്ട് മണിക്ക് ഡല്‍ഹിയില്‍ നിന്നും പുറപ്പെടുന്ന സൗദി എയര്‍ലൈന്‍സില്‍ ജിദ്ദയിലേക്ക് യാത്ര തിരിക്കും. സംഘം 16 ന് തിരിച്ചെത്തും.

Leave a Reply

Your email address will not be published. Required fields are marked *